ബാലുശ്ശേരി: തിരുവാഞ്ചേരി പൊയിൽ എടതൊണ്ടിയേരി കൗസ്തുഭത്തിൽ ചന്ദ്രശേഖരപിള്ള മാസ്റ്റർ (86) നിര്യാതനായി. ബാലുശ്ശേരി വി.എച്ച്.എസ്.ഇ റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: തങ്കമണി അമ്മ (റിട്ട. അധ്യാപിക). മക്കൾ: രഘുകുമാർ (റിട്ട. പ്രഫസർ, ഗവ. എൻജിനീയറിങ് കോളജ് തൃശൂർ), ഡോ. രജിത് കുമാർ (ഹോമിയോ ഡോക്ടർ), പരേതയായ രമാദേവി. മരുമക്കൾ: വി.വി. ജ്യോതി (ടീച്ചർ, പാവണ്ടൂർ ഹൈസ്കൂൾ), പ്രിയ (സ്റ്റാഫ് എം.എം.സി മൊടക്കല്ലൂർ), ഗംഗാധരൻ (റിട്ട. അധ്യാപകൻ കാരയാട്). സഞ്ചയനം തിങ്കളാഴ്ച.