തൃപ്രയാർ: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖനുമായ ഡോ.പ്രേംലാൽ നിര്യാതനായി.
വലപ്പാട് പൊക്കാഞ്ചേരി പരേതനായ രാമകൃഷ്ണൻ വൈദ്യരുടെ മകനാണ്. ഗവ. മെഡിക്കൽ ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ, ജോയിന്റ് ഡയറക്ടർ, ആയുർവേദ ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ച ശേഷം പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജിന്റെ പ്രിൻസിപ്പലായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.
ഭാര്യ: വാസന്തി. മക്കൾ: ദേവൻ, ഡോ. ദേവി. മരുമകൻ: ഡോ. രവീഷ്.