കണ്ണൂർ സിറ്റി: സജീവ മുസ്ലിം ലീഗ് പ്രവർത്തകനും കണ്ണൂർ സി.എച്ച് സെന്റർ വളന്റിയറുമായ പരേതരായ മുസ്തഫയുടെയും സഫിയയുടെയും മകൻ താണ കച്ചേരി ഹൗസിൽ റിയാസ് (52) നിര്യാതനായി. ഭാര്യ: സുബൈദ. മകൻ: യാസീൻ. സഹോദരങ്ങൾ: മർസൂക്ക് (ഖത്തർ), സാബിറ (അംഗൻവാടി ടീച്ചർ), സീനത്ത് (അംഗൻവാടി ടീച്ചർ), മുർഷിദ് (ഖത്തർ), മുഹ്സിന, മുഫീന, മിസ്ഹബ്. ഖബറടക്കം വ്യാഴാഴ്ച 10ന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.