ഉരുവച്ചാൽ: തില്ലങ്കേരിവട്ടപ്പറമ്പ് അമൃതം ഭവനിൽ സി.കെ. രാജഗോപലൻ (72) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി.കെ. കുഞ്ഞപ്പ നമ്പ്യാരുടെയും സി.കെ. മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: മുണ്ടയാടൻ ഉഷ. മക്കൾ: ശ്രുതി, സുകന്യ.
മരുമക്കൾ: രാഗേഷ് (വിമുക്ത ഭടൻ, പെരുന്തറച്ചാൽ), വിനീഷ് (ജീവനക്കാരൻ എടൂർ ബീവറേജ്, കല്ലുമുട്ടി). സഹോദരങ്ങൾ: സി.കെ. ഓമനയമ്മ (ചിറ്റാരിപറമ്പ്), സി.കെ. രഘുനാഥൻ നമ്പ്യാർ (സീനിയർ സിറ്റിസൺ ഫോറം ജില്ല സെക്രട്ടറി), തങ്കമണി (ചാല), നിർമല (മുരിങ്ങോടി), പരേതയായ ശാന്ത. സംസ്കാരം വ്യാഴാഴ്ച 10ന് തില്ലങ്കേരി ശാന്തിതീരം വാതക ശ്മശാനം.