മയ്യിൽ: കാര്യാംപറമ്പിലെ സി. കൃഷ്ണൻ നമ്പ്യാർ തൈപ്പറമ്പത്ത് (81) നിര്യാതനായി. ഭാര്യ: പരേതയായ കെ.എം സരോജിനി. മക്കൾ: പ്രകാശൻ (എം.വി ടെയ്ലർസ് കോമക്കരി), അജിത്കുമാർ (പൊലീസ് നർക്കോട്ടിക് സെൽ, കണ്ണൂർ), വേണുഗോപാലൻ (കച്ചവടം), ഷാജി (അധ്യാപകൻ പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി സ്കൂൾ).
മരുമക്കൾ: ഷീന പെരുവങ്ങൂർ (എയർപോർട്ട് കണ്ണൂർ), രമ്യ മുഴക്കുന്ന് (എയർപോർട്ട് കണ്ണൂർ), നിത്യ കോവൂർ (ബട്ടർഫ്ലൈ നഴ്സറി, കാര്യാംപറമ്പ്), ശ്രുതി ചെങ്ങളായി (ടീച്ചർ നൂഞ്ഞേരി എൽ.പി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പൊറോളം ശാന്തിവനത്തിൽ.