തലശ്ശേരി: മാഹി പുത്തലം അമ്പലത്തിന് സമീപം ശിശിരം കുന്നത്ത് താമസിക്കുന്ന അരൂട്ടിൽ കോറോത്ത് സീനത്ത് മൻസിലിൽ മൂസ (69) നിര്യാതനായി. തലശ്ശേരിയിലെ പഴയകാല ഫ്രൂട്ട്സ് വ്യാപാരിയായിരുന്നു. ഭാര്യ: പുത്തലത്ത് സീനത്ത്. മക്കൾ: റഫ്നിദ, റംഷാദ്, റാഷിദ്. മരുമകൻ: നംഷിദ് (ഖത്തർ). സഹോദരങ്ങൾ: മഹമൂദ്, അഷ്റഫ്, ബഷീർ, നിസാർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.