വടകര: മുക്കാളി ഊരാളുങ്കൽ യു. ശ്രീധരൻ (67) നിര്യാതനായി. ബി.ജെ.പി വടകര മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം, സേവാഭാരതി വടകര മുൻ വൈസ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: നിർമല. മക്കൾ: അരുൺ (അയർലൻഡ്), അമൃത (ന്യൂസിലൻഡ്), അക്ഷയ്. മരുമകൻ: വിവേക് (മണിയൂർ, ന്യൂസിലൻഡ്). സഹോദരങ്ങൾ: പ്രേമ, ശ്രീജ, റീന.