മടവൂർ: ബി.എസ്.എൻ.എൽ സബ് ഡിവിഷനൽ എൻജിനീയറും ജനതാദൾ നേതാവുമായിരുന്ന ആരാമ്പ്രം പുള്ളിക്കോത്ത് വി. ഗോപാലൻ പുള്ളിക്കോത്ത് (70) നിര്യാതനായി. പിതാവ്: പരേതനായ ചോലക്കര ബാപ്പുട്ടി. മാതാവ്: പരേതയായ സരോജിനി. ഭാര്യ: ലളിത മാനിപുരം. മക്കൾ: ലിഗേഷ് (താലൂക്ക് ഹോസ്പിറ്റൽ, താമരശ്ശേരി), ലിജുന, ലിംജിത. മരുമക്കൾ: മനുലാൽ കൊടുവള്ളി (ഫാർമസിസ്റ്റ്), ബബിൻ മഞ്ചേരി (കാത്തോലിക്ക് സിറിയൻ ബാങ്ക്), ഷിജി (അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റി). സഹോദരങ്ങൾ: പരേതനായ വി. മാധവൻ പുള്ളിക്കോത്ത്, ജാനു മാധവി, സീത, രാമൻ (റിട്ട. എസ്.ഐ), ഷൈലജ, പുഷ്പ.