കാക്കൂർ: തലപൊയിൽ അബ്ദുൽ സലാം (62) നിര്യാതനായി. കാക്കൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക് ഡയറക്ടർ, മസ്ജിദുൽ മുജാഹിദീൻ മഹല്ല് വാർഡ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുന്നു. പിതാവ്: പരേതനായ കുഞ്ഞമ്മുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: സഫിയ. മക്കൾ: ഫാസിൽ (അബൂദബി), ഫസ്ന മറിയം (നഴ്സ് പി.എച്ച്.സി എടപ്പാൾ), ഫാഹിസ (നഴ്സ് പി.എച്ച്.സി മങ്ങാട്). മരുമക്കൾ: റാഷിദ് എടപ്പാൾ (ഖത്തർ ), ഫവാസ് ബാലുശ്ശേരി, ശാമിയ. മയിത്ത് നമസ്കാരം വെള്ളിയാഴ്ച 10.30ന് നമ്മണ്ട സെട്രൽ ജുമാമസ്ജിദിൽ.