പെരിങ്ങാടി: മാങ്ങോട്ടുംകാവ് ക്ഷേത്രത്തിന് സമീപം സേന പുതുക്കുടിയിൽ ചിന്നമ്മു അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: രാമചന്ദ്രൻ (മസ്കത്ത്), ബിന്ദു, ബബിത. മരുമക്കൾ: ശ്രീകല, കനകരാജൻ, ഗിരീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.