തലശ്ശേരി: പുന്നോൽ മാതൃക ബസ് സ്റ്റോപ്പിന് സമീപം ഉസ്മാൻ ബംഗ്ല റോഡിലെ തമന്നയിൽ പി.കെ. അബ്ദുൽ മുനീർ (60) നിര്യാതനായി. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ ശീതൾ റെഡിമെയ്ഡ്സ് ഉടമയാണ്. പരേതനായ മൂര്യാട് ടി.എം. അബു ഹാജിയുടെയും നടാലിലെ തട്ടാങ്കണ്ടി കൊടിയിൽ നബീസുവിന്റെയും മകനാണ്. ഭാര്യ: ഷാലിമ. മക്കൾ: ഷാനില, ഗാലിയ, ബിലാൽ മുനീർ (ഖത്തർ), ആയിഷ. മരുമക്കൾ: നിസാർ, ശംഷീർ, റീഹ. സഹോദരങ്ങൾ: ആയിഷ, ഉമീറത്ത്, റഫീന, സുഹറ, ഷാഹിന, സമീർ (റിവ റെഡിമെയ്ഡ്സ്, തലശ്ശേരി).