തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങര മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിന് സമീപത്തെ മായയിൽ ഡോ. പി.വി. ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. വിമുക്തഭടനും ഹോമിയോ പ്രാക്ടീഷണറുമായിരുന്നു. ഭാര്യ: തൂണോളി പുഷ്പവല്ലി. മക്കൾ: ടി. ദീപ, ടി. സീമ (അധ്യാപിക, ബംഗളൂരു). മരുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. എസ്.ബി.ഐ), എൻ. ദിനേശ് ബാബു (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി). സഹോദരങ്ങൾ: നാരായണൻ നായർ (മൊളോളം), ലക്ഷ്മി (കുറ്റിക്കോൽ), പരേതരായ കുഞ്ഞമ്പു നായർ, കല്യാണി, നാരായണി, മാധവി, മീനാക്ഷി, അമ്മാളു, ജാനകി.