വാണിമേൽ: പാലത്തിന് സമീപം ബൈക്കിൽ സഞ്ചരിക്കവെ മരം വീണ് പരിക്കേറ്റ ചേലമുക്കിലെ ഏക്കോത്ത് അസീസ് (55) നിര്യാതനായി. സുഹൃത്തായ പാറയുള്ള പറമ്പത്ത് നൗഫലിന്റെ കൂടെ സഞ്ചരിക്കവെ കേടുവന്ന മരക്കൊമ്പ് പൊടുന്നനെ വീഴുകയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ അസീസ് ടാക്സി ഡ്രൈവറാണ്. ഭാര്യ: റംല ചേലയിൽ. പിതാവ്: പരേതനായ മൊയ്തു വടേക്കണ്ടി (ഏക്കോത്ത്). മാതാവ്: മാമി. മക്കൾ: നാജിയ നസ്രി, റംസിയ. മരുമക്കൾ: ആഷിഖ് കീരിയങ്ങാടി, ആഷിർ പൈങ്ങോൽ. സഹോദരങ്ങൾ: അബ്ദുല്ല, ബഷീർ (സെക്രട്ടറി, മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി) നിസാർ, ഷാനവാസ്, ആസ്യ, സഫിയ, സീനത്ത്.