കുന്ദമംഗലം: നമ്പിടുമണ്ണിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന മുറിയനാൽ. മക്കൾ: ഫൗസിയ, ഡോ. എൻ.എം. ഫസീന (അസി. പ്രഫസർ എം.ഇ.എസ് കോളജ് മമ്പാട്), ഫൈസൽ (ഫെല്ല ഗോൾഡ് കുന്ദമംഗലം), ഷഫീഖ് (സൈലം കോഴിക്കോട്). മരുമക്കൾ: നവാബ് കോണോട്ട് (ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി കോഴിക്കോട്), എം.സി. നിഹ്മത്ത്, കക്കാട് (ചീഫ് റിപ്പോർട്ടർ, മാധ്യമം കണ്ണൂർ), ഫാത്തിമ ഫൈറൂസ (എരഞ്ഞിക്കോത്ത്), ഫിദ ലുബാന (ചേവരമ്പലം). സഹോദരങ്ങൾ: ഖദീജ മുറിയനാൽ, പാത്തുട്ടി തരുവണ, അബ്ദുല്ല ചെലവൂർ, സൈനബ, ഖാദർ, റസാഖ്.