നെന്മാറ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരി മരിച്ചു. അയിലൂർ, കരിമ്പാറ തോടുകാട് പുത്തൻപുരക്കൽ സത്യഭാമ ബെന്നിയാണ് (46) മരിച്ചത്. പാലക്കാട് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സർക്കിൾ ഓഫിസിൽ സീനിയർ അസിസ്റ്റന്റ് നോഡൽ ഓഫിസറായിരുന്നു. ഏപ്രിൽ 25ന് വൈകീട്ട് ജോലി കഴിഞ്ഞ് നെന്മാറയിൽനിന്ന് മകന്റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരുമ്പോൾ അളുവുശ്ശേരിയിൽ കാറിടിച്ചായിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി. നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10നാണ് മരിച്ചത്. ഭർത്താവ്: പരേതനായ ബെന്നി അഗസ്റ്റിൻ. മക്കൾ: തരുൺ പി. ബെന്നി, ജിത്തു പി. ബെന്നി (ഇരുവരും വിദ്യാർഥികൾ). പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് കയറാടി മദർ തെരേസ ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.