പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പരേതനായ നല്ലൂർ പുത്തൻപുരയിൽ അണ്ടത്തോടൻ മമ്മദിന്റെ ഭാര്യ മേലിയാടത്ത് തടത്തിക്കണ്ടിയിൽ ആയിശ (84) നിര്യാതയായി. പരേതരായ പള്ളിക്കുനിയിലെ തടത്തിക്കണ്ടി കുഞ്ഞി മമ്മുവിന്റെയും പുല്ലൂക്കര മേലിയാടത്ത് കുഞ്ഞാമിയുടെയും മകളാണ്. മക്കൾ: പ്രഫ. പി.പി. അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ മമ്പാട് എം.ഇ.എസ് കോളജ്), റസാഖ് പുല്ലൂക്കര (ഖത്തർ), സൈനബ (മുട്ടിൽ-വയനാട്), പരേതനായ ഡോ. പി.പി. സിദ്ദീഖ് (ചൊക്ലി). മരുമക്കൾ: ശാഹിന (ചീക്കോന്ന്-കല്ലാച്ചി), സൗജത്ത് (കീഴ്മാടം), ജസ്ന (ചൊക്ലി), പരേതനായ നീലിക്കണ്ടി ഉമ്മർ (മുട്ടിൽ വയനാട്). സഹോദരങ്ങൾ: തട്ടാന്റെവിട ഖാദർ, നബീസു, മറിയം, കണ്ടോത്ത് മഹമൂദ് (സേട്ടുമുക്ക്), പരേതയായ കണ്ടോത്ത് പാത്തൂട്ടി ഹജ്ജുമ്മ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.