കണ്ണൂർ: ചിറക്കൽ രാജാസ് സ്കൂളിന് സമീപം പരേതനായ സജിത്ത് കുമാറിന്റെ ഭാര്യ അമലാഞ്ചനയിൽ ബിന്ദു സജിത്ത് കുമാർ (52) നിര്യാതയായി.
മൂന്നര പതിറ്റാണ്ടുകാലം കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൽ ഓഫിസ് സ്റ്റാഫായും പിന്നീട് അധ്യാപികയായും പ്രവർത്തിച്ചുവന്ന ബിന്ദു കണ്ണൂരിലെ കലാസാംസ്കാരിക രംഗത്തും സജീവമായിരുന്നു. ഗായിക, റേഡിയോ അവതാരിക, സംഘാടക എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ശ്രദ്ധിക്കപ്പെട്ട അവതാരക കൂടിയായിരുന്നു.
മക്കൾ: അമൽജിത്, അഞ്ജന ജിത്ത് (അധ്യാപിക, ചിറക്കൽ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്കൂൾ). മരുമകൻ: അനിരുദ്ധ് (സൗദി).
വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 10 വരെ മൃതദേഹം ചിറക്കൽ രാജാസ് സ്കൂളിന് സമീപത്തെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10.30ന് പയ്യാമ്പലത്ത് സംസ്കരിക്കും.