കാങ്കോൽ: കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്ത് അംഗം കെ.വി. ചന്ദ്രിക (56) നിര്യാതയായി. സി.പി.എം ആലക്കാട് വെസ്റ്റ് ബ്രാഞ്ചംഗം, കർഷക സംഘം കാങ്കോൽ ഈസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കെ.വി. യശോദയുടെയും പരേതനായ പി.വി. കുഞ്ഞിരാമന്റെയും മകളാണ്. ഭർത്താവ്: വി.വി. രവീന്ദ്രൻ (സി.പി.എം ആലക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: രചന, രാഹുൽ. മരുമക്കൾ: ദീക്ഷിത് (വളപട്ടണം), സ്നേഹ (മുന്നാട്). സഹോദരങ്ങൾ: കമലാക്ഷി, ഹരിദാസ്, രമാദേവി, ശശിധരൻ, വേണു. മൃതദേഹം വ്യാഴാഴ്ച 2.30ന് മാത്തിൽ പഞ്ചായത്ത് ഹാളിലും 2.45ന് ആലക്കാട് എ.കെ.ജി മന്ദിരത്തിലും മൂന്നിന് വീട്ടിലും പൊതു ദർശനത്തിന് വെക്കും. സംസ്കാരം 3.30ന് പയ്യന്നൂരിൽ.