കയ്പമംഗലം: തീരദേശത്തെ ആദ്യകാല ശിശുരോഗ വിദഗ്ധൻ പുതിയ വീട്ടിൽ ഡോ. പി.എ. അബ്ദുൽ ഹമീദ് (90) നിര്യാതനായി. വലപ്പാട്, പെരിഞ്ഞനം, പെരിന്തൽമണ്ണ തുടങ്ങിയ ഗവ. ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പടിയത്ത് മണപ്പാട്ട് അസ്മ. മക്കൾ: ഡോ. ഷഫീഖ് (വെൽ കാസ ആശുപത്രി, എറണാകുളം), ഡോ. ഷമീർ (മോഡേൺ ഇന്റർനാഷനൽ ഹോസ്പിറ്റൽ, ദുബൈ), ഷഫീന. മരുമക്കൾ: ഡോ. അൽത്താഫ് (ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, അബൂദബി), സറീന, റുഷി.