ഏഴിലോട്: കുഞ്ഞിമംഗലം തെരുവിലെ െനയ്ത്തു തൊഴിലാളി പി.വി. കൃഷ്ണൻ (89) നിര്യാതനായി.
സോഷ്യലിസ്റ്റ് നേതാവും ആർ.ജെ.ഡി പ്രവർത്തകനും കുഞ്ഞിമംഗലം വീവേഴ്സ് സൊസൈറ്റി മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: എ.വി. കാർത്ത്യായനി.
മക്കൾ: സത്യൻ (ഗൾഫ്), ഷീല (മാനേജർ, കേരള ബാങ്ക്, പുതിയതെരു), രാധ (ഹൈദരാബാദ്). മരുമക്കൾ: സ്മിത, വിജയപ്രകാശ്, കമലാക്ഷൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, പാട്ടി, കുഞ്ഞമ്പു, ബാലൻ. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് ഡോ. റാം മനോഹർ ലോഹ്യ സ്മാരക ഹാളിൽ പൊതുദർശനത്തിന് ശേഷം ഒമ്പതിന് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.