ചാഴൂർ: മകൻ മരിച്ച് അടുത്ത ദിവസം മാതാവും മരിച്ചു. ചാഴൂർ ചേറ്റക്കുളം വാഴപ്പുരയ്ക്കൽ വേലായുധന്റെ മകൻ ചന്ദ്രനും (62), മാതാവ് അമ്മിണിയുമാണ് (84) മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ചന്ദ്രൻ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അമ്മിണിയുടെ വിയോഗം. ചന്ദ്രൻ തൃശൂർ ജില്ല ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) മുൻ അംഗവും ചേറ്റക്കുളം യൂനിറ്റ് ചുമട്ടുതൊഴിലാളിയുമാണ്. ഭാര്യ: ഷീല. മക്കൾ: ചലിഷ, ചരിത്ര, ചാരുത. മരുമക്കൾ: മനോജ്, ഹിലാൽ, അജിത്ത്. അമ്മിണിയുടെ മറ്റു മക്കൾ: രാജൻ, ജീന. മരുമക്കൾ: സതി, മോഹനൻ. ഇരുവരുടെയും സംസ്കാരം നടത്തി.