ചേർപ്പ്: കരുവന്നൂര്‍ സ്വദേശി കുവൈത്തിൽ ഷോക്കേറ്റ് മരിച്ചു. കരുവന്നൂര്‍ പനംങ്കുളം മണക്കുന്നത്ത് മനോജിന്റെ മകന് അക്ഷയ് (24) ആണ് മരിച്ചത്. കുവൈത്തില്‍ റിഖിലാണ് അക്ഷയ് ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തുതന്നെയാണ് അപകടം സംഭവിച്ചതും. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കില്ലും രക്ഷിക്കാനായില്ലെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മാതാവ്: സിനി. സഹോദരന്: അഭിജിത്ത്.