കിഴുപ്പിള്ളിക്കര: ഭർത്താവ് മരിച്ച് 21ാം ദിവസം ഭാര്യയും മരിച്ചു. കിഴുപ്പിള്ളിക്കര ഗവ. നളന്ദ സ്കൂളിന് വടക്ക് താമസിക്കുന്ന വടുക്കൂട്ട് പരേതനായ രവീന്ദ്രന്റെ ഭാര്യ ഇന്ദിര (ഇന്ദു -44) ആണ് മരിച്ചത്. ഭർത്താവ് ഓട്ടോ ഡ്രൈവറായിരുന്ന രവീന്ദ്രൻ ഫെബ്രുവരി 27ന് വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ദീർഘനാളായി അർബുദരോഗ ചികിത്സയിലായിരുന്ന ഇന്ദിര ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: ആദിത്യ, ദേവദത്ത് (ഇരുവരും വിദ്യാർഥികൾ).