എറിയാട്: മത്സ്യത്തൊഴിലാളിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറിയാട് പോണത്ത് കൃഷ്ണൻ -രാജമ്മ ദമ്പതികളുടെ മകൻ മനോജ് (45) ആണ് മരിച്ചത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ കടബാധ്യത ഉണ്ടായിരുന്നതായി പറയുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ചിത്ര. മക്കൾ: അനന്തകൃഷ്ണൻ, ആദികൃഷ്ണൻ.