പാവറട്ടി: മുതിർന്ന കോൺഗ്രസ് നേതാവ് വെങ്കിടങ് മേച്ചേരിപ്പടി കിഴുവീട്ടിൽ വേണുനായർ (67) നിര്യാതനായി.വെങ്കിടങ് പഞ്ചായത്ത് മുൻ പ്രസിഡന്റ്, ഡി.സി.സി അംഗം, വെങ്കിടങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ, ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഘടനയായ ‘ആശ’ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ സാമൂഹിക-രാഷ്ട്രീയ പൊതുരംഗത്ത് നിറസാന്നിധ്യം ആയിരുന്നു.ഭാര്യ: ശോഭ. മക്കൾ: സുജിത്ത്, സുസ്മിത. മരുമകൻ: നിഖിൽ. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്.