കൊരട്ടി: മുൻ ജനതാദൾ നേതാവും കൊരട്ടി മദുരാകോട്സ് ജീവനക്കാരനുമായിരുന്ന തിരുമുടിക്കുന്ന് വേഴപ്പറമ്പൻ ജോണിന്റെ ഭാര്യ മേരി (83) നിര്യാതയായി. മദുരാകോട്സ് റിട്ട. ജീവനക്കാരിയാണ്. മക്കൾ: ജോഷി (ഇൻഫോപാർക്ക്, കാക്കനാട്), ഷമ്മി (മദുരാകോട്സ് മുൻ ജീവനക്കാരി), നിഷ (കുവൈത്ത്). മരുമക്കൾ: മിനി പാത്താടൻ (അധ്യാപിക, നൈപുണ്യ കോളജ്, പൊങ്ങം), ജോഷി ചിറ്റുപറമ്പൻ (ചേരാനല്ലൂർ), ഷെജു (കുവൈത്ത്). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.