ഏങ്ങണ്ടിയൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ഐക്കാരത്ത് ശിവപ്രകാശ് (86) നിര്യാതനായി. ഡി.സി.സി മുൻ അംഗവും ഏങ്ങണ്ടിയൂർ കർഷക സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: രാധ. മക്കൾ: ഷൈജൻ (എ.എസ് ട്രേഡിങ്ങ്, തൃശൂർ), ഹേന, പരേതനായ ബിജു. മരുമക്കൾ: ആനന്ദം, രമ്യ, വത്സൻ പണിക്കർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.