കുര്യാത്തി: മണക്കാട് പടന്നാവ് ലൈനിലെ നന്ദനം വീട്ടിൽ കെ. വിശ്വംഭരൻ നായർ (82 -കെ.വി. നായർ) നിര്യാതനായി. എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി കിഴക്കേകോട്ട യൂനിറ്റ് വൈസ് പ്രസിഡന്റും തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: വി. രാധാമണി മക്കൾ: ഇന്ദുലേഖ (അധ്യാപിക, എം.എം.ആർ എച്ച്.എസ് നീറമൺകര), ചിത്രലേഖ. മരുമക്കൾ: ആർ.എസ്. മണികണ്ഠൻ (ബിസിനസ്), എ.കെ. സുരേഷ് കുമാർ (കേരള പൊലീസ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.