തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും ഹിന്ദി പ്രചാരകനുമായ (ആസാദ് ഹിന്ദി കോളജ്, നേമം) നേമം കുളക്കുടിയൂർകോണം ‘സബർമതി’യിൽ കെ.എസ്. കുമാർ (97) നിര്യാതനായി. കേരള ഹിന്ദി പ്രചാര സഭ ഉപാധ്യക്ഷനായിരുന്നു. ഹിന്ദി അധ്യാപികയായിരുന്ന ഡോ. ബി. വിജയമ്മയാണ് ഭാര്യ. മകൻ: വിജയകുമാർ (റിട്ട. അസി. പോസ്റ്റ്മാസ്റ്റർ ജനറൽ). മരുമകൾ: കെ. ശശികല (അധ്യാപിക, ലിറ്റിൽ ഫ്ലവർ വിദ്യാവിഹാർ).