വർക്കല: ബി.ജെ.പിയുടെ ആദ്യകാല മുൻനിര നേതാവ് ഇടവ വെൺകുളം ലക്ഷ്മി വിലാസത്തിൽ വാസുദേവൻ നായർ (75) നിര്യാതനായി. കർഷക മോർച്ച ജില്ല ട്രഷററായി ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ ബി.ജെ.പി സീനിയർ സിറ്റിസൺ സെൽ വർക്കല നിയോജകമണ്ഡലം കൺവീനറായിരുന്നു. ഭാര്യ: വസന്തകുമാരിയമ്മ. മക്കൾ: സിന്ധു, യമുന, ഗംഗ, അടൽ ബിഹാരി.മരുമക്കൾ: അനിൽകുമാർ, വസന്തകുമാർ, സുകു, അനില. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.