ആറ്റിങ്ങൽ: പത്മശ്രീ ഭരത്ഗോപിയുടെ സഹോദരൻ ചിറയിൻകീഴ് ആൽത്തറമൂട് താഴെവീട്ടിൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ഹൈസ്കൂൾ റിട്ട. അധ്യാപകൻ വി. തങ്കപ്പൻ നായർ (93) നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി ജി. മക്കൾ: മിനി ടി.എസ്.(റിട്ട.സീനിയർ സൂപ്രണ്ട്, ജയിൽ വകുപ്പ്), പരേതനായ ടി.എസ്. ഹരികൃഷ്ണൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), ടി.എസ്. ഗോപികൃഷ്ണൻ (സെക്രട്ടറി, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത്, ആലപ്പുഴ), ടി.എസ്. ജയകൃഷ്ണൻ (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)മരുമക്കൾ: രവികുമാർ സി.ആർ. (റിട്ട : ജോയന്റ് സെക്രട്ടറി, പി.എസ്.സി), ബിന്ദു, മഞ്ജു (ടെക്നോപാർക്ക്), ഗീത (പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.