കാഞ്ഞങ്ങാട്: പിതാവ് ഗൾഫിൽനിന്നും നാട്ടിൽ വരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഒന്നര വയസ്സുകാരി മരിച്ചു. പെരുമ്പട്ട മുള്ളിക്കാട് ഹക്കിം അഹ്സനിയുടെയും സൽമത്തിന്റെയും മകൾ ഹംദയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽവെച്ചാണ് കുഞ്ഞ് മരിച്ചത്. കുവൈത്തിൽ മദ്റസ അധ്യാപകനായ പിതാവ് പത്തു ദിവസത്തെ അവധിക്ക് തിങ്കളാഴ്ച നാട്ടിലെത്താനിരിക്കെയാണ് നാടിനെ കണ്ണീരിലാക്കി ഹംദയുടെ മരണം.