കാഞ്ഞങ്ങാട്: ഹൃദയ വാൽവ് തകരാറിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യക്ക് കൂട്ടിനെത്തിയ മധ്യവയസ്കൻ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. മാവുങ്കാലിലെ ഓട്ടോ ഡ്രൈവർ പുതിയകണ്ടം സ്വദേശി അസീസ് (58) ആണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ സുബൈദ (ഫാത്തിമ) ഹൃദയ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുകയാണ്. മക്കൾ: ഖൈറുന്നീസ, നസീബ്. മരുമക്കൾ: ബഷീർ, ഷംസീന. സഹോദരങ്ങൾ: കരീം, ഖദീജ. പരേതനായ ബഷീർ.