പേരാമ്പ്ര: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്ലോട് ചാമക്കുന്നുമ്മൽ വി.സി. ജാനു (80) നിര്യാതയായി. ഭർത്താവ് പരേതനായ കല്ലിടുക്കിൽ ശങ്കരൻ. മക്കൾ: ഗീത, ഉഷ പ്രദീപ് (കോൺഗ്രസ് ബൂത്ത് പ്രസി), ഗിരീഷ്. മരുമക്കൾ: സുരേഷ്, വിനീത, സിത്താര. സഹോദരങ്ങൾ: നാരായണി, ദേവകി, പരേതരായ ചിരുത, കുഞ്ഞിക്കണ്ണൻ, കല്യാണി.