നടുവണ്ണൂർ: വ്യാപാരിയും വാകയാട് സലഫി മസ്ജിദിന്റെ മുൻ പ്രസിഡന്റുമായിരുന്ന നെല്യാട്ട് ഇബ്രാഹിം (74) നിര്യാതനായി. പരേതരായ പാലോളി മോഴങ്ങൽ കുഞ്ഞിപ്പര്യേയി ഹാജിയുടെയും കൊയിലാണ്ടി കുഞ്ഞാലിക്കാന്റകത്ത് കുഞ്ഞായിശ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആസ്യ വട്ടക്കുറ്റ്യാടി. മക്കൾ: ഷാഹിന, ഷാനിബ, ഷഫ്ന, റഹീം, സജ്ന. മരുമക്കൾ: അഷ്റഫ് നന്മണ്ട (എൻജിനീയർ സൗദി സ്റ്റീൽ പ്ലാന്റ്), മുഹമ്മദ് കൊടുവള്ളി (ടോം മെഡിക്കൻസ്), മുനീർ കാരാട്ടുമ്മൽ (ചാനൽ വൺ, ബാലുശ്ശേരി), ഫാസിൽ മരുതോങ്കര (ബിസിനസ് ബഹ്റൈൻ), ഷർജുല റഹീം. സഹോദരങ്ങൾ: കെ.എൻ. മുഹമ്മദ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), മറിയം, മൊയ്തു, പരേതരായ ഇമ്പിച്ചിപ്പാത്തു, കുട്ട്യാലി, അബ്ദുൽ റഹ്മാൻ.