കോവൂർ: ചെറവത്തൂർ സി.സി. ജോസ് (87 -റിട്ട. ഹെഡ് കോൺസ്റ്റബിൾ, എ.ആർ ക്യാമ്പ്) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോസ് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: ജോഷി ജോസ് (ജൂനിയർ സൂപ്രണ്ട്, പെരുവയൽ പഞ്ചായത്ത്), ജിനീഷ് ജോസ് (എ.എസ്.ഐ, എം.എസ്.പി മലപ്പുറം). മരുമക്കൾ: സോളി ജോൺ (എച്ച്.എസ്.എ, സെന്റ് തെരേസാസ് എച്ച്.എസ്.എസ് ഷൊർണൂർ), രഞ്ജുഷ മാത്യു (സ്റ്റാഫ് നഴ്സ്, മെഡിക്കൽ കോളജ് കോഴിക്കോട്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.