നാദാപുരം: ആറുപതിറ്റാണ്ടിലധികം കാലം മതപ്രഭാഷണ, പ്രബോധന രംഗത്തെ സജീവസാന്നിധ്യമായിരുന്ന വാഗ്മിയും പണ്ഡിതനുമായ എടച്ചേരി തലായിയിലെ എം.എ. മൗലവി (85 -വിലാതപുരം) നിര്യാതനായി. 30 വർഷം കുന്നുമ്മക്കര ജുമാമസ്ജിദിലും പിന്നീട് എടച്ചേരി പുത്തൻപള്ളിയിലും ഖാദിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലായി ജമാഅത്ത് പള്ളി കമ്മിറ്റി, തലായി നജ്മുൽ ഹുദാ മദ്റസ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. പിതാവ്: മൂസ മുസ്ലിയാർ. മാതാവ്: കുഞ്ഞാമി. മക്കൾ: സുബൈർ (ഖത്തർ), ജമീല, ജാബിർ, ഫൗസിയ, ഉനൈസ്, നുസ്റത്ത്, സുമയ്യ, സഹ്റത്ത്, അനസ്. മരുമക്കൾ: ഖമറുന്നിസ (ഖത്തർ), മമ്മൂട്ടി (കുമ്മങ്കോട്), റംല (മൂന്നാംകൈ), അബു (കുമ്മങ്കോട്), സഫിയ (തലായി), അബ്ദുൽറഷീദ് (തളീക്കര), ജമാൽ(കുനിങ്ങാട്), ഷമീന (വയനാട്), അബൂബക്കർ (കടമേരി). സഹോദരങ്ങൾ: തൈക്കണ്ടി കുഞ്ഞബ്ദുല്ല മൗലവി, പരേതരായ കുഞ്ഞമ്മദ് മൗലവി വടകര, മൊയ്തു.