മലാപ്പറമ്പ്: മുതിര്‍ന്ന ആർ.എസ്.എസ് പ്രവര്‍ത്തകനും ബി.ജെ.പി പാറോപ്പടി ഏരിയ വൈസ് പ്രസിഡന്റുമായ മലാപ്പറമ്പ് മാസ് കോര്‍ണര്‍ ചാലില്‍ ചിങ്ങച്ചം വീട്ടില്‍ കൃഷ്ണയില്‍ സി.വി. കനകരാജ് (73) നിര്യാതനായി. റിട്ട. എസ്.ബി.ഐ മാനേജരാണ്. റസിഡന്‍സ് അസോസിയേഷന് ഭാരവാഹി, മലാപ്പറമ്പ് അയ്യപ്പന് വിളക്ക് കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ബീന. മക്കള്‍: കമല്‍ രാജ് (പുണെ), കവിത (അലനല്ലൂര്‍). മരുമക്കള്‍: സിനില്‍ദാസ് പൂക്കോട്ട്, രോഹിത. സഹോദരങ്ങള്‍: സബിത, പരേതരായ സി.വി. പ്രേംരാജ്, പ്രസന്ന. സഞ്ചയനം ബുധനാഴ്ച.