വടകര: പഴങ്കാവ് ഫയർ സ്റ്റേഷനു സമീപം കിഴക്കെ പള്ളിമാടത്തുമ്മൽ രാമകൃഷ്ണൻ (റിട്ട. ഹോണററി ക്യാപ്റ്റൻ-73) നിര്യാതനായി. 1971ൽ ഇന്ത്യ-ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്തതിന് ഇന്ത്യൻ ആർമിയുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സംഗീത കൃഷ്ണ, പരേതനായ സന്ദീപ് കൃഷ്ണ. മരുമകൻ: മോഹൻ കുമാർ (ജെ.എഫ്.സി.എം കോടതി റാന്നി, പത്തനംതിട്ട). സഹോദരങ്ങൾ: ഭാസ്കരൻ, സരസ്വതി, നടരാജൻ, സുന്ദരി, അശോകൻ, പരേതരായ ലക്ഷ്മി, നാരായണൻ.