കോഴിക്കോട്: മാങ്കാവ് പടിഞ്ഞാറെ സാമൂതിരി കോവിലകാംഗം കിഴക്കെ ശ്രാമ്പിയിൽ പി.സി.എസ്.എം. രാജ (78) നിര്യാതനായി. സിൽവർ ഹിൽസ് സ്കൂൾ മലയാള വിഭാഗം മുൻ അധ്യാപകനായിരുന്നു. പിതാവ്: പരേതനായ പാടേരി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട്. മാതാവ്: മാങ്കാവ് പടിഞ്ഞാറെ കോവിലകത്ത് കുട്ടിയനുജത്തി തമ്പുരാട്ടി. ഭാര്യ: ചന്ദ്രിക (നാറാത്ത് മന, എടപ്പാൾ).