ബേപ്പൂർ: നടുവട്ടം കോൺഗ്രസ് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റും ബേപ്പൂർ അർബൻ സൊസൈറ്റി ഡയറക്ടറും റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുൻ താലൂക്ക് സെക്രട്ടറിയുമായിരുന്ന തമ്പുരാൻ കണ്ടി അശോകൻ (62) നിര്യാതനായി. ഭാര്യമാർ: ശ്രീജ,പരേതയായ രജനി. മക്കൾ: അരുൺ, അർജുൻ. മരുമകൾ: അതുല്യ. സഹോദരങ്ങൾ: വസന്ത, ശോഭ,പരേതനായ സുകുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ.