മുക്കം: കറുത്തപറമ്പ് ചക്കിങ്ങൽ അഹമ്മദ് കുട്ടി ഹാജി (69) നിര്യാതനായി. ദീർഘകാലം മദീന പള്ളിയിൽ ജോലി ചെയ്തിരുന്നു. സി.പി.എം കാരശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കാരശ്ശേരി കൾചറൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്, കറുത്തപറമ്പ് സി.എം.വി സുന്നി മദ്റസയുടെ പ്രഥമ പ്രസിഡന്റ്, തഖ്വ ജുമാമസ്ജിദ് വൈസ് പ്രസിഡന്റ്, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് അസ്ലം, മുഹമ്മദ് ബഷീർ, മുഹമ്മദ് സലീം, ഫസീല മുഹ്സിന. മരുമക്കൾ: സബീന, ജസീല, മുഹമ്മദ് റിസാൽ (കാരക്കുറ്റി). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ റസാഖ്, അബ്ദുൽ അസീസ്, നബീസ.