വേളം: ശാന്തിനഗർ ഗണപതികണ്ടിയിൽ ജി.കെ. കുഞ്ഞബ്ദുല്ല (70) നിര്യാതനായി. എളവനച്ചാൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി അംഗം, ശാന്തിനഗർ അത്തൗഹീദ് എജുക്കേഷനൽ ട്രസ്റ്റ് അംഗം, ശാന്തി എജുക്കേഷൻ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റ് അംഗം, ശാന്തിനഗർ അൽ മദ്റസത്തുൽ ഇസ്ലാമിയ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: നഫീസ പടിഞ്ഞാറേ ഇല്ലത്ത് (കരണ്ടോട്). മക്കൾ: നസ്ല (നാസിമത്ത് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പാലേരി ടൗൺ), നദീം (ദുബൈ), നജ്ല (സൗദി). മരുമക്കൾ: ശംസുദ്ദീൻ കണിയാങ്കണ്ടി പാലേരി, ഡോ. മുഹ്സിന പുതിയോട്ടിൽ (പാലേരി ടൗൺ), കണ്ണോത്ത് നിഷാദ് കുറ്റ്യാടി (സൗദി). സഹോദരങ്ങൾ: കുഞ്ഞാമി, മൊയ്തു, മൂസക്കുട്ടി, പരേതനായ കുഞ്ഞമ്മദ്.