ചെറുവണ്ണൂർ: പുറശ്ശേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം പുറശ്ശേരി വീട്ടിൽ വിനോദ് ചെറുവണ്ണൂർ (54) നിര്യാതനായി. ജില്ല യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് ആയിരുന്നു. പഴശ്ശിരാജ ഫൗണ്ടേഷൻ മുൻ ഭാരവാഹിയായിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. പരേതരായ ചന്ദ്രശേഖരൻ നായരുടെയും എം.ടി. സൗദാമിനിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വാസന്തി, വാസൻ (സൗത്ത് ആഫ്രിക്ക), വിജയ, നീന, പരേതനായ വിജയൻ.