കൊടുവള്ളി: പ്രവാസിയും സാമൂഹികപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ കളരാന്തിരി വട്ടോത്ത് അബ്ദുറഹ്മാൻ (54) നിര്യാതനായി. കളരാന്തിരി നോർത്ത് വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി, ക്രസന്റ് എജുക്കേഷനൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് അംഗം, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം, ശിഹാബ് തങ്ങൾ റിലീഫ് സെൽ സെക്രട്ടറി, എവൈക് ദുബായ് എക്സിക്യൂട്ടീവ് മെംബർ, ജി.സി.സി കെ.എം.സി.സി രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ, സക്കീന. മക്കൾ. മുഹമ്മദ് അഷ്റഫ് (സൗദി), മുഹമ്മദ് ഷബീബ്, ആദിൽ അബ്ദുറഹിമാൻ. മരുമകൾ. നാജിയ കൊട്ടാരകോത്ത്. സഹോദരങ്ങൾ: പരേതനായ ആലി ഹാജി, മുഹമ്മദ് മുസ്ലിയാർ, കദീശ, ആയിഷ, ഫാത്തിമ, നഫീസ, ആമിന.