കോഴിക്കോട്: മേത്തോട്ടുതാഴം അയനിക്കാട്ട് പൊറൂര്‍ (കരുമ്പയിൽ) എ. രാധാകൃഷ്ണൻ (76) നിര്യാതനായി. സഹകരണ വകുപ്പ് മുൻ ജോയന്റ് രജിസ്ട്രാർ (ജനറൽ), സഹകരണ വകുപ്പ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, സഹകരണ വകുപ്പ് എക്സാം ബോർഡ് മുൻ മെംബർ സെക്രട്ടറി, സഹകരണ വകുപ്പ് ട്രാവൽ ആൻഡ് ടൂറിസം മുൻ ഡയറക്ടർ, ഫാംസ് ആൻഡ് ഫീഡ്സ് കോവൂർ സ്ഥാപക ഡയറക്ടർ, കോഴിക്കോട് ജില്ല ബാങ്ക് മുൻ ഡയറക്ടർ, കാലിക്കറ്റ് കോഓപറേറ്റീവ് അർബൻ ബാങ്ക് മുൻ സെക്രട്ടറി, സി.പി.എം നെല്ലിക്കോട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പടിഞ്ഞാറേക്കര ശ്യാമള. മക്കൾ: സജിത്ത് കുമാർ (ദുബൈ), ശ്രീദത്ത് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), ശാരിക (കെ.എസ്.ഇ.ബി). മരുമക്കൾ: അനു അറുമുഖൻ, കൃഷ്ണകുമാരി, നിഷാന്ത് (എൻജിനീയർ, റിലയൻസ് പ്ലാനിങ് ലീഡ്). സഹോദരങ്ങൾ: എ.പി. പുരുഷോത്തമൻ (റിട്ട. കെ.എസ്.ആർ.ടി.സി), എ.പി. കൃഷ്ണൻ കുട്ടി (റിട്ട. പൊലീസ്), രത്നകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.