എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗവും ഉണ്ണികുളം ഇയ്യാട് വനിത സഹകരണ സംഘം റിട്ട. ജീവനക്കാരിയുമായ കരിന്തോറ കെ. സുലോചന (63) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ കരിന്തോറ. പിതാവ്: പി. കണാരൻ (നന്മണ്ട). മാതാവ്: പരേതയായ തീരുമാല. മക്കൾ: ജിജിത്ത് ലാൽ (സി.ആർ.പി.എഫ്), ജീന (മൂലാട്). മരുമക്കൾ: രമ്യ (അധ്യാപിക), ലിജീഷ് (ആർമി). സഹോദരങ്ങൾ: ഷൈനി (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരി), ചിൽസു (മിൽമ പെരിങ്ങളം), ഡോ. സത്യജിത്ത് (ആയുർവേദ ഡോക്ടർ ബാലുശ്ശേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.