നാദാപുരം: എളയടം വെളുത്തപറമ്പത്ത് വി.പി. കുഞ്ഞമ്മദ് (65) നിര്യാതനായി. ദീർഘകാലം മുസ്ലിം ലീഗ് എളയടം ശാഖ ജനറൽ സെക്രട്ടറി, അരൂര്‍ അർബൻ സൊസൈറ്റി ഡയറക്ടർ, എസ്.ടി.യു പുറമേരി പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. മാതാവ്: കുഞ്ഞയിശ. ഭാര്യ: പരേതയായ പാത്തു. മക്കൾ: നൗഫൽ, നവാസ്, നജ്മ, നൗഷിഖ്, വി.പി. നജീബ് (ജനറൽ സെക്രട്ടറി, പുറമേരി പഞ്ചായത്ത് യൂത്ത് ലീഗ്). മരുമക്കൾ: നസീർ, സറീന, സലീന, സൽമ, അർഷിന.