കൊച്ചി: എഴുത്തുകാരൻ പ്രഫ. എം.കെ. സാനുവിന്റെ ഭാര്യ എറണാകുളം കാരിക്കാമുറി ആശാരി ലെയിൻ സന്ധ്യയിൽ എൻ. രത്നമ്മ (90) നിര്യാതയായി. തിരുക്കൊച്ചി സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായിരുന്ന പരേതനായ വി. മാധവന്റെ മകളാണ്. മക്കൾ: എം.എസ്. രഞ്ജിത്ത് (റിട്ട. ഡെപ്യൂട്ടി ചീഫ് മെക്കാനിക് എൻജിനീയർ, കൊച്ചിൻ പോർട്ട്), എം.എസ്. രേഖ, ഡോ. എം.എസ്. ഗീത (റിട്ട. ഹിന്ദി വിഭാഗം മേധാവി, സെന്റ് പോൾസ് കോളജ്), എം.എസ്. സീത (സാമൂഹിക ക്ഷേമ, വനിത ശിശുക്ഷേമ വകുപ്പ്), എം.എസ്. ഹാരിസ് (എൻജിനീയർ, ദുബൈ). മരുമക്കൾ: സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇൻഡ്യൻ അലുമിനിയം കമ്പനി), പി.വി. ജ്യോതി (റിട്ട. മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറി), ഡോ. പ്രശാന്ത് കുമാർ ( റിട്ട. ഇംഗ്ലീഷ് വിഭാഗം മേധാവി, കാലടി ശങ്കര യൂനിവേഴ്സിറ്റി), മിനി (ദുബൈ). മൃതദേഹം കാരിക്കാമുറിയിലെ വസതിയിൽ പൊതുദർശനത്തിനുശേഷം രവിപുരത്തെ ശ്മശാനത്തിൽ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, പി.എസ്. ശ്രീധരൻപിള്ള എന്നിവർ ഫോണിലൂടെ അനുശോചനം അറിയിച്ചു.