- ഫറോക്ക്: എൻ.സി.പി. ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ ജില്ല പ്രസിഡന്റുമായിരുന്ന ബഷീർ കുണ്ടായിത്തോട് (62) നിര്യാതനായി. ചെറുവണ്ണൂർ സർവിസ് കോഓപറേറ്റിവ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ചെറുവണ്ണൂർ- നല്ലളം പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ചെറുവണ്ണൂർ കയർ സഹകരണ സംഘം വൈസ് പ്രസിഡന്റ്, ബേപ്പൂർ ഡെവലപ്മെന്റ് മിഷ്യൻ ട്രസ്റ്റ് ഡയറക്ടർ, കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന ട്രഷറർ, സോഷ്യൽ സെക്യൂരിറ്റി ബോർഡ് മെംബർ, ചെറുവണ്ണൂർ സ്വാതന്ത്ര്യ സുവർണ ജൂബിലി ഗ്രന്ഥശാലയുടെ വൈസ് പ്രസിഡന്റ്, അരുന്ധതി ദേവി വായനശാല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ഫാത്തിമ (ബേബി), മുംതാസ്. മകൻ: ഷാനിൽ (സിവിൽ എൻജിനീയർ, വാട്ടർ അതോറിറ്റി കൺസ്ട്രക്ഷൻ വിങ്). മരുമകൾ: ഡോ. ഷാനിദ(കോട്ടപ്പറമ്പ്). സഹോദരങ്ങൾ: സിദ്ദീഖ്, ഷാഹിദ.